Webdunia - Bharat's app for daily news and videos

Install App

കൊവിഡ് ബാധിച്ചാലും വോട്ടുചെയ്യാം, ബാലറ്റ് പേപ്പറുമായി പോളിങ് ഓഫീസര്‍ വീട്ടിലെത്തും, പ്രത്യേകം അപേക്ഷകള്‍ നല്‍കേണ്ട

വെബ്ദുനിയ ലേഖകൻ
തിങ്കള്‍, 23 നവം‌ബര്‍ 2020 (10:00 IST)
കൊവിഡ് രോഗികള്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് ഏത് വിധത്തില്‍ നടപ്പിലാക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം  ഉണ്ടായിരുന്നു. എന്നല്‍ ആ ആശയക്കുഴപ്പം പരിഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു, ബാലറ്റ് പേപ്പറുമായി പോളിങ് ഓഫീസര്‍ കൊവിഡ് ബാധിതരുടെ വിടുകളിലെത്തി വോട്ടു ചെയ്യാന്‍ അവസരം ഒരുക്കും. തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷ നല്‍കണമെന്ന് നിര്‍ബ്ബമില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കി.
 
രോഗികള്‍ക്ക് മത്രമല്ല രോഗബാധ സാംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഈരീതിയില്‍ വോട്ടുരേഖപ്പെടുത്താനാകും. തെരഞ്ഞെടുപ്പിന് തലേദിവസം മുന്നുമണിയ്ക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ഛവര്‍ക്കും ഇതേവിധം വോട്ടുരേഖപ്പെടുത്താന്‍ അവസരമുണ്ടാകും. ആരോഗ്യവകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ വോട്ടിന് അവസരം ഒരുക്കുന്നത്. ആരോഗ്യ വകുപ്പ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും എന്നതിനാല്‍ തപാല്‍ വോട്ടിനായി പ്രത്യേകം അപേക്ഷിയ്ക്കണം എന്ന് നിര്‍ബന്ധമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments