Webdunia - Bharat's app for daily news and videos

Install App

ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ പൊതുപ്രവർത്തകൻ പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 28 ജനുവരി 2022 (14:13 IST)
തൃശൂർ: സഹകരണ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടി മുങ്ങിയ പൊതുപ്രവർത്തകൻ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് താലൂക്ക് റൂറൽ ഹൗസിങ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും യൂത്ത് കോൺഗ്രസ് മണലൂർ മണ്ഡലം മുൻ പ്രസിഡന്റുമായ അമ്പലത്തു വീട്ടിൽ ഷാജഹാൻ പെരുവല്ലൂർ (50) ആണ് പിടിയിലായത്.

രണ്ടു വര്ഷം മുമ്പ് അപ്രൈസർ, അറ്റൻഡർ എന്നീ ജോലികൾ വാഗ്ദാനം ചെയ്തു അരിമ്പൂർ, കണ്ടാണശേരി, പാവറട്ടി സ്വദേശികളിൽ നിന്നായി മുക്കാൽ കോടിയോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ വാണിയംപാടിയിൽ നിന്ന് പാവറട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്.

ഉദ്യോഗാർഥികളുടെ വിശ്വാസം തേടാനായി ഇയാൾ വ്യാജ നിയമന ഉത്തരവ് നൽകുകയും നയത്തിൽ ബാങ്കിൽ നിന്ന് എടുത്ത ഫയലുകൾ വർക്ക് ഫ്രെയിം ഹോം എന്ന രീതിയിൽ ജോലി ചെയ്യാനായി നൽകുകയും ചില മാസങ്ങളിൽ ഇവർക്ക് ശമ്പളം എന്ന നിലയിൽ ഇവരുടെ അകൗണ്ടുകളിൽ പണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ഇയാൾ പറഞ്ഞുറപ്പിച്ച മുഴുവൻ തുകയും ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കിയതോടെ പണം വരാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments