Webdunia - Bharat's app for daily news and videos

Install App

'ഓടിയെത്തിയപ്പോൾ കട്ടിലിൽ കിടന്ന് കത്തുന്നതാണ് കണ്ടത്'; ആറ് മാസം മുൻപ് വാങ്ങിയ ഫോൺ പൊട്ടിത്തെറിച്ച് രണ്ടായി പിളർന്നു: സംഭവം പറവൂരിൽ

രാത്രി പൂർണ്ണമായും ചാർജ് ചെയ്ത് വച്ചിരുന്നതാണെന്നും ഫോണിന് ഇതുവരെയും യാതൊരു കേടുപാടും ഉണ്ടായിരുന്നില്ലെന്നും നിസാർ പറഞ്ഞു.

Webdunia
വെള്ളി, 2 ഓഗസ്റ്റ് 2019 (09:43 IST)
കട്ടിലിൽ വെറുതെ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഇന്നലെ പുലർച്ചെയാണ് ഫോൺ പൊട്ടിത്തെറിച്ച് രണ്ടായി പിളർന്നത്. പറവൂർ ആലങ്ങാട് സ്വദേശി നിസാറിന്റെ വീട്ടിലായിരുന്നു സംഭവം. സമീപത്ത് കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും അപായമൊന്നും സംഭവിച്ചില്ല. 
 
ആറ് മാസം മുൻപ് പറവൂരിലെ കടയിൽ നിന്ന് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. രാത്രി പൂർണ്ണമായും ചാർജ് ചെയ്ത് വച്ചിരുന്നതാണെന്നും ഫോണിന് ഇതുവരെയും യാതൊരു കേടുപാടും ഉണ്ടായിരുന്നില്ലെന്നും നിസാർ പറഞ്ഞു. 
 
നിസാറും ഭാര്യയും ഉറക്കമുണർന്ന് പുറത്തേക്കിറങ്ങിയ സമയത്താണ് മുറിയിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. ഓടിയെത്തിയപ്പോൾ ഫോൺ കട്ടിലിൽ കിടന്ന് കത്തുന്നതാണ് കണ്ടത്. കട്ടിലിന്റെ പലക കരിഞ്ഞെങ്കിലും കിടക്കയ്ക്ക് തീ പിടിച്ചില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments