Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തിരുവല്ലയിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത് 'മഹാബലിയെ'; കേരളത്തിൽ നിന്ന് മറ്റൊരു ഭൂഗർഭമത്സ്യം കൂടി

തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഇത് ലഭിച്ചത്.

തിരുവല്ലയിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത് 'മഹാബലിയെ'; കേരളത്തിൽ നിന്ന് മറ്റൊരു ഭൂഗർഭമത്സ്യം കൂടി
, തിങ്കള്‍, 29 ജൂലൈ 2019 (11:40 IST)
കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യത്തെ കൂടി കണ്ടെത്തി. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയതാണ് ഈ ചെറിയ മത്സ്യം. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഇത് ലഭിച്ചത്.നേരത്തെ, മലപ്പുറം ജില്ലയില്‍ നിന്നും ഇതിന് സമാനമായ ഒരു മത്സ്യം കണ്ടെത്തിയിരുന്നു.ഗവേഷകര്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഭൂഗര്‍ഭവരാല്‍ ഇനത്തിലെ ലോകത്ത് തന്നെ രണ്ടാമത്തെ മത്സ്യമാണിതെന്ന് തിരിച്ചറിഞ്ഞത്. വരാല്‍ വിഭാഗത്തില്‍പെട്ട ഈ മത്സ്യത്തിന് ‘എനിഗ്മചന്ന മഹാബലി’ എന്നാണ് ഗവേഷകര്‍ നല്‍കിയിരിക്കുന്ന ശാസ്ത്രീയ നാമം.
 
നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക്‌സ് റിസോഴ്‌സസ് കൊച്ചി കേന്ദ്രത്തിലെ ഗവേഷകരാണ് പുതിയയിനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.എന്‍ബിഎഫ്ജിആറിലെ ഗവേഷകനായ രാഹുല്‍ ജി കുമാറിന്റെ നേതൃത്വത്തിലെ ഗവേഷക സംഘമാണ് ഇത് കണ്ടെത്തിയത്.  ലോകത്താകമാനം ഭൂഗര്‍ഭജലാശയങ്ങളില്‍ നിന്ന് 250 ഇനം മത്സ്യങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുക്കളെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണം, ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലീം ആചാരം; വിവാദപ്രസ്താവനയുമായി ബിജെപി നേതാവ്