Webdunia - Bharat's app for daily news and videos

Install App

നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറി; മതിൽ പൊളിച്ച് വെള്ളം ഒഴുക്കിക്കളയാൻ ശ്രമം

നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറി; ഒഴുക്കിക്കളയാൻ മതിൽ പൊളിച്ചു

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (14:35 IST)
കനത്തമഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു. വെള്ളപ്പൊക്കത്തെത്തുടർന്ന് നാല് ദിവസത്തേക്ക്  വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻകരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു. 
 
ചെറുതോണി അണക്കെട്ട് തുറന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നത് നിർത്തിവച്ചിരുന്നു. ചെറുതോണി അണക്കെട്ട് തുറന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനിൽക്കെയയൈരുന്നു ലാൻഡിങ് നിർത്തിയത്. എന്നാൽ, നേരത്തെ വിമാനത്താവളത്തിന്റെപ്രവർത്തനങ്ങള്‍ പുലർച്ചെ നാലു മുതൽ ഏഴുവരെ നിർത്തി വയ്ക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പുലർച്ചെ അഞ്ചരയോടെ ഇത് ഉച്ചയ്ക്കു രണ്ടു മണി വരെ നീട്ടുകയായിരുന്നു.
 
ശക്തമായ മഴയിൽ പെരിയാര്‍ കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു‍. ഇപ്പോൾ
വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്. അതേസമയം, വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments