Webdunia - Bharat's app for daily news and videos

Install App

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻഡി തിവാരി അന്തരിച്ചു

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻഡി തിവാരി അന്തരിച്ചു

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2018 (17:04 IST)
മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻഡി തിവാരി (93) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു തിവാരി. വൃക്കകളിലെ അണുബാധയും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനു പിന്നാലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം  നിലച്ചതോടെ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ അവസാനം മുതൽ തിവാരി ചികിത്സയിലായിരുന്നു. തിവാരിയുടെ ജന്മദിനമായിരുന്നു ഇന്ന്. രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഏക നേതാവാണ് അദ്ദേഹം.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായിരുന്നു തിവാരി ഉത്തര്‍പ്രദേശില്‍ നാലു തവണയാണ് മുഖ്യമന്ത്രിയായത്. ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. പരേതയായ സുശീല, ഉജ്വല എന്നിവർ ഭാര്യമാരാണ്. മകൻ– രോഹിത് ശേഖർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments