ഡൽഹി: പാലാ ഉൾപ്പടെയുള്ള സിറ്റിങ് സീറ്റുകളിൽ വിട്ടുവീശ്ചയ്ക്ക് തയ്യാറാവേണ്ടതില്ലെന്ന് എൻസിപി ദേശിയ അധ്യക്ഷൻ ശരദ് പവാർ. സിറ്റിങ് സീറ്റുകൾ വിട്ടുനൽകി ഇടതുമുന്നണിയിൽ ചേരേണ്ടതില്ല എന്നാണ് ശരദ് പവാറിന്റെ നിലപാട്. എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്ററാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരദ് പവാർ നിലപാട് അറിയിച്ചതായി വ്യക്തമാക്കിയത്. എൻസിപി എൽഡിഎഫ് വിട്ടേയ്ക്കും എന്ന് തന്നെയാണ് ഇതിൽനിന്നും വ്യക്തമാകുന്നത്.
നിയമസഭാ സമ്മേളനം നടക്കുന്ന ഈ ഘട്ടത്തിൽ തന്നെ ശരദ്പവാർ കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും. തങ്ങളുടെ വികാരം പവാറിനെ ബോധ്യപ്പെടുത്താനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേട്ടമുണ്ടാക്കി എന്ന അഭിപ്രായം തങ്ങൾക്കില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. മാണി സി കാപ്പൻ അടകമുള്ള നേതാക്കാൾ കൂടിക്കാഴ്ചയിൽ പീതാംബരൻ മസ്റ്റർക്ക് ഒപ്പം ഉണ്ടായിരുന്നു. പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നും എൻസിപി തന്നെ മത്സരിയ്ക്കുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.