Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

നാൽപ്പത് വർഷമായി പൊതുരംഗത്തുണ്ട്, തെറ്റൊന്നും ചെയ്തിട്ടില്ല, അതുകൊണ്ട് ഭയവുമില്ല: ശ്രീരാമകൃഷ്ണൻ

നാൽപ്പത് വർഷമായി പൊതുരംഗത്തുണ്ട്, തെറ്റൊന്നും ചെയ്തിട്ടില്ല, അതുകൊണ്ട് ഭയവുമില്ല: ശ്രീരാമകൃഷ്ണൻ
, വ്യാഴം, 7 ജനുവരി 2021 (12:02 IST)
രുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ തന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ചോദ്യം ചെയ്യൽ തടസപ്പെടുത്തില്ല ചട്ടം അനുസരിച്ച് മുന്നോറ്റുപോകണം എന്ന് മാത്രമേ പറയുന്നൊള്ളു എന്നും അക്കാര്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസിന് കത്ത് നൽകിയത് എന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. 
 
നിയമസഭയുടെ പരിധിയിലുളള ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയക്ക് സ്‌പീക്കറുടെ അനുമതി വേണമെന്ന് ചട്ടം 165 പറയുന്നുണ്ട്. ഇത് എംഎല്‍എമാര്‍ക്ക് മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ ആരായുന്നതില്‍ പ്രശ്‌നമില്ല. ചട്ടം പാലിച്ച്‌ വേണമെന്ന് മാത്രമേ പറയുന്നുള്ളു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പൊതു രംഗത്തുളളയാളാണ് ഞാന്‍. ഇക്കാലത്തിനിടയിൽ ഒരു രൂപയുടെ കൈക്കൂലി ആരോപണം പോലും ഉയര്‍ന്നിട്ടില്ല. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന ഉറച്ച ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭയവുമില്ല. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം മത്സരിച്ചേയ്ക്കും, പ്രവർത്തനം ആരംഭിയ്ക്കാൻ ബിജെപി