Webdunia - Bharat's app for daily news and videos

Install App

ദേശീയ പൊതുപണിമുടക്ക്: ബാങ്കിംഗ് മേഖല നിശ്ചലമായി

ശ്രീനു എസ്
വ്യാഴം, 26 നവം‌ബര്‍ 2020 (18:58 IST)
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് നടന്ന പണിമുടക്കില്‍ ബാങ്കിംഗ് മേഖലയും സ്തംഭിച്ചു. ശാഖകളിലേയും വായ്പാ വിതരണ- ഭരണനിര്‍വ്വഹണ -വിദേശനാണ്യ വിനിമയ കാര്യാലയങ്ങളിലേയും ജീവനക്കാരാണ് പണിമുടക്കിയത്. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു.
 
തൊഴിലാളികള്‍ക്ക് പ്രത്യക്ഷ വരുമാന സഹായം നല്‍കുക, സൗജന്യ ഭക്ഷ്യ വിതരണം തുടരുക, തൊഴിലുറപ്പു ദിനങ്ങളും വേതനവും വര്‍ദ്ധിപ്പിക്കുക തുടങ്ങി യ കേന്ദ്ര ട്രേഡ് യൂണിയനുകളുന്നയിക്കുന്ന ഏഴു ആവശ്യങ്ങള്‍ അംഗീകരിക്കുക, വ്യവസായ  ഗ്രൂപ്പുകള്‍ക്ക് ബാങ്കുകള്‍ സ്ഥാപിക്കുവാനും ഏറ്റെടുക്കുവാനും അനുവദിക്കുന്നതും സര്‍ക്കാര്‍ ഉടമസ്ഥതയും നിയന്ത്രണവും ഇല്ലാതാക്കുന്നതുമായ പൊതുമേഖലാ ബാങ്ക്  സ്വകാര്യവല്‍ക്കരണ നീക്കം അവസാനിപ്പിക്കുക,  വന്‍കിട കിട്ടാകടങ്ങള്‍ തിരിച്ച് പിടിക്കുക, മന:പൂര്‍വ്വം കുടിശ്ശിക വരുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുക, നിക്ഷേപ പലിശ നിരക്ക്  വര്‍ദ്ധിപ്പിക്കുക, എസ് ബി ഐ-യിലെ അപ്രന്റീസ് നിയമനത്തിനു പകരം സ്ഥിരം നിയമനങ്ങള്‍ നടത്തുക,  പുറംകരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, എല്ലാ ബാങ്കുകളിലും അവശ്യാധിഷ്ഠിത നിയമനം നടത്തുക, പങ്കാളിത്ത പെന്‍ഷനു പകരം  നിശ്ചിത പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്  ആള്‍ ഇന്ത്യ ബാങ്ക് എംപ്പോയീസ് അസ്സോസിയേഷന്‍ പണിമുടക്കിന്  ആഹ്വാനം നല്‍കിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments