Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ദേശീയപാതയിൽ 26 വരെ ടോൾ പിരിക്കില്ല

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (19:47 IST)
കൊച്ചി : സംസ്ഥാനത്ത കനത്ത പ്രളയകെടുതികളെ തുടര്‍ന്ന്  ദേശീയ പാതയിലെ മൂന്നിടങ്ങളിൽ ടോൾ പിരിവ് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം എന്നീ ടോള്‍ പ്ലാസകളില്‍ ഈ മാസം 26 വരെ ടോള്‍ പിരിക്കില്ലെന്നു ദേശീയപാതാ അതോറിറ്റി അറിയിച്ചു.
 
കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിവിധ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഭക്ഷ്യ വസ്തുക്കൾ ഉൾപ്പടെയുള്ള സാധനങ്ങൾ എത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് ടോൾ പിരിവ് നിർത്തിവച്ചിരിക്കുന്നത്. വിദേശത്തു നിന്നയക്കുന്ന ഭക്ഷണ സാധനങ്ങള്‍, മരുന്ന്, വസ്ത്രം, പുതപ്പ് എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്നും ജി എസ് ടിയില്‍ നിന്നും കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. 
 
വിമാനത്താവളങ്ങളിൽ സാധനങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ ചില നിബന്ധനകള്‍ക്കു വിധേയമായി സന്നദ്ധ സംഘടനകൾക്കും തീരുവ ഇളവ് നൽകി ചരക്കുകള്‍ പെട്ടെന്നു വിട്ടുനല്‍കണമെന്ന് കസ്റ്റംസ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments