Webdunia - Bharat's app for daily news and videos

Install App

നന്ദന്‍കോട് കൂട്ടക്കൊല: പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കേഡലിന്റെ പുതിയ മൊഴി

കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന് കേഡലിന്റെ മൊഴി

Webdunia
വ്യാഴം, 13 ഏപ്രില്‍ 2017 (11:29 IST)
നന്ദന്‍കോട് അച്ഛനും അമ്മയും ഉള്‍പ്പെടെ കുടുംബത്തിനെ നാല് പേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സണ്‍ രാജ ഇടക്കിടെ മൊഴി മാറ്റി പറയുന്നത് പൊലീസിനെ കുഴയ്ക്കുന്നു. കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമാണെന്ന മൊഴിയാണ് കേഡല്‍ അവസാനം നല്‍കിയിരിക്കുന്നത്. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നതാണ് പിതാവിനോടുള്ള വൈരാഗ്യത്തിനു കാരണമായതെന്നും കേഡല്‍ പൊലീസിനോട് വ്യക്തമാക്കി. 
 
ഇത് തടയണമെന്ന് താന്‍ പലതവണം അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമ്മ അത് വകവെച്ചില്ല. ഇക്കാരണങ്ങള്‍കൊണ്ടാണ് അവര്‍ ഇരുവരേയും കൊലപ്പെടുത്തിയത്. അച്ഛനും അമ്മയും ഇല്ലാതായാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നു കരുതിയാണ് അവരേയും കൊലപ്പെടുത്തിയതെന്നും കേഡല്‍ മൊഴിനല്‍കി. ഏപ്രില്‍ രണ്ടിന് കൊലപാതം നടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. 
 
ഡമ്മിയുണ്ടാക്കി പരിശീലിച്ചിരുന്നുവെന്നും കേഡല്‍ പൊലീസിനോട് വ്യക്തമാക്കി. അതിനിടെ, ചോദ്യം ചെയ്യലിനിടെ ഇതാദ്യമായി കേദല്‍ വികാരാധീനനാകുകയും കരയുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം നടന്ന കൊലപാതകം കഴിഞ്ഞ ഞായറാഴ്ചയാണ് പുറംലോകമറിയുന്നത്. വീട്ടില്‍നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലായിരുന്ന് നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments