Webdunia - Bharat's app for daily news and videos

Install App

കണ്ണൂരിൽ വാഹന പരിശോധനയിൽ 146 കേസുകളിൽ നിന്നായി 248000 രൂപ പിഴ ഈടാക്കി

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2023 (14:51 IST)
കണ്ണൂർ: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയിൽ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ രജിസ്റ്റർ ചെയ്ത 146 കേസുകളിൽ നിന്നായി 248000 രൂപ പിഴ ഈടാക്കി. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചവർ, അമിതഭാരം കയറ്റിയ വാഹന ഉപയോഗം, രൂപമാറ്റം വരുത്തി വാഹനം ഉപയോഗിച്ചവർ, മൂന്നുപേരുമായി മോട്ടോർ സൈക്കിൾ യാത്ര, കോളിങ് ഫിലിം പഠിപ്പിക്കൽ എന്നീ വിഭാഗങ്ങളിലാണ് അധികം പിഴയും ചുമത്തിയത്.
 
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്,  പയ്യന്നൂർ,കണ്ണൂർ, ഇരിട്ടി, തലശേരി മേഖലകളിലാണ് പരിശോധന നടത്തിയത്. എം.വി.ഐ മാരായ ഷെല്ലി, ഷിജോ, ഷാജു, പ്രവീൺ കുമാർ, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ സ്‌ക്വാഡുകൾ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും വാഹന പരിശോധന കർശനമായി നടപ്പാക്കും എന്നാണ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ മുജീബ് അറിയിച്ചത്.
 
ഇതിനൊപ്പം ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.കണ്ണൂർ -  സർവീസ് നടത്തിയ സ്വകാര്യ ബസിന്റെ ഡ്രൈവർ മുഹമ്മദ് സഫ്വാൻ മൊബൈൽ ഫോണിൽ സംസാരിക്കുകയും ഒരു കൈകൊണ്ട് വാഹനം ഓടിക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments