Webdunia - Bharat's app for daily news and videos

Install App

യുവാവിന്റെ മരണത്തില്‍ ദുരൂഹത: നാല് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വെള്ളി, 16 ജൂലൈ 2021 (16:34 IST)
വടക്കാഞ്ചേരി: വടക്കാഞ്ചേരി മഞ്ഞപ്ര ചേരുംകോട് പാടത്ത് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ടു നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്നിക്കോട് നാല് സെന്റ് കോളനി നിവാസി അഭയന്‍ എന്ന  30 കാരന്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പാടത്ത് മരിച്ച നിലയില്‍ കാണപ്പെട്ടു. വൈദ്യുതാഘാതമേറ്റു മരിച്ചു എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
 
മഞ്ഞപ്ര സ്വദേശികളായ ചിറകുനത്ത് വീട്ടില്‍ അരുണ്‍ (30), കിഴക്കുമുറി പ്രതീഷ് (38), ആറാം തൊടിയില്‍ രാജേന്ദ്രന്‍ (30), നിഖില്‍ (27) എന്നിവരാണ് ആലത്തൂര്‍ പോലീസിന്റെ പിടിയിലായത്. കൃഷിയിടത്തില്‍ കാട്ടുപന്നിക്കായി ഒരുക്കിയ വൈദ്യുതി കെണിയില്‍ പെട്ടാണ് അഭയന്‍  മരിച്ചതെന്നായിരുന്നു പോലീസ് നിഗമനം.
 
തുടര്‍ അന്വേഷണത്തിലാണ് വൈദ്യുതി കെണിയുടെ പിറകിലുള്ളവരെ പിടികൂടിയത്. അഭയന്‍ മരിച്ചതിനെ തുടര്‍ന്ന് പ്രതികള്‍ തെളിവ് നശിപ്പിക്കാനായി കെണി അടക്കമുള്ള സംവിധാനങ്ങള്‍ ഇവര്‍ ഒളിപ്പിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

അടുത്ത ലേഖനം
Show comments