Webdunia - Bharat's app for daily news and videos

Install App

വയോധികന്റെ മരണം കൊലപാതകം : 40 കാരൻ അറസ്റ്റിൽ

Webdunia
ഞായര്‍, 16 ഏപ്രില്‍ 2023 (13:39 IST)
പത്തനംതിട്ട: വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. അടൂർ പെരിങ്ങനാട് കുന്നത്തുംകര ചിറവരമ്പേൽ വീട്ടിൽ സുധാകരൻ എന്ന 65 കാരണാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു അടൂർ പെരിങ്ങനാട്ട് തന്നെയുള്ള മുണ്ടപ്പള്ളി എന്ന സ്ഥലത്തെ കാവട വീട്ടിൽ ടി അനിൽ എന്ന 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
 
കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതി മുതൽ കോട്ടയം മെഡിക്കൽ കോലി ആശുപത്രിയിൽ സുധാകരൻ ചികിത്സയിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു സുധാകരനെ ആശുപത്രിയിൽ എത്തിച്ചത്. പതിനൊന്നാം തീയതിയാണ് സുധാകരൻ മരിച്ചത്. ഇതുമായി ബന്ധപ്പെട്ടു സുധാകരന്റെ മകൾ പോലീസിൽ പരാതി നൽകി.
 
പിതാവിന് പരിക്കേറ്റ സംഭവത്തിൽ സംശയമുണ്ടെന്നും സുധാകരനും അനിലും തമ്മിൽ തർക്കമുണ്ടായി എന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം നടത്തി അനിലിനെ അറസ്റ്റ് ചെയ്തത്.  അനിലിന്റെ കൃഷി സ്ഥലത്തെ കൂലിപ്പണിക്കാരനായിരുന്നു സുധാകരൻ.
 
സംഭവ ദിവസം ഇരുവരും ചേർന്ന് മദ്യപിക്കുകയും പിന്നീട് കൂലി സംബന്ധിച്ച തർക്കം ഉണ്ടായതോടെ അനിൽ സുധാകരനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സുധാകരന്റെ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം എന്ന് പറഞ്ഞിരുന്നു. അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments