Webdunia - Bharat's app for daily news and videos

Install App

യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു : ഭർത്താവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വെള്ളി, 29 ജൂലൈ 2022 (16:51 IST)
കൊല്ലം: ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ കുരീപ്പള്ളി തുമ്പുവിള വീട്ടിൽ മുഹമ്മദ് ആഷിഖ് - പരേതയായ ഫസീല ബീവി ദമ്പതികളുടെ മകളായ ആമിന മരിച്ച സംഭവത്തിൽ ഭർത്താവ് ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരിയെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഇരുപത്തിരണ്ടിനു പുലർച്ചെയായിരുന്നു ആമിന മരിച്ചത്. കഠിനമായ ശ്വാസതടസം എന്ന് പറഞ്ഞു അബ്ദുൽ ബാരിയും ബന്ധുക്കളും ആമിനയെ കൊല്ലത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ ഇവർ മരിച്ചിരുന്നു. ആമിനയുടെ പിതാവ് മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ പോലീസ് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കബറടക്കി. ഇതിനൊപ്പം അസാധാരണ മരണത്തിനു കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌തു.

എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആമിനയ്ക്ക് അതിനുതക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ല എന്നും ഇവരെ ശ്വാസം മുട്ടിച്ചതിനാലാണ് മരണം ഉണ്ടായതെന്നും കണ്ടെത്തിയതായി രേഖപ്പെടുത്തി. തുടർന്ന് ഭർത്താവ് അബ്ദുൽ ബാരിയെ ശാസ്ത്രീയമായ രീതിയിൽ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നാണ് പോലീസ് അറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments