Webdunia - Bharat's app for daily news and videos

Install App

കുട്ടിയെ ബസിൽ മറന്നുവെച്ച് അമ്മ ഇറങ്ങിപ്പോയി, തനിച്ചായ കുട്ടിക്ക് പിങ്ക് പൊലീസ് തുണയായി

ചിപ്പി പീലിപ്പോസ്
ഞായര്‍, 12 ജനുവരി 2020 (16:05 IST)
കുട്ടിയെ ബസിൽ മറന്നുവെച്ച് അമ്മ ഇറങ്ങിപ്പോയി. തനിച്ചായ കുട്ടിക്ക് തുണയായത് പിങ്ക് പൊലീസ്. കാസർഗോഡ് പുതിയ ബസ്‌സ്റ്റാൻഡിനടുത്താണ് സംഭവം. വിദ്യാനഗറിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനായി ബസില്‍ യാത്ര ചെയ്യുകയായിരുന്നു കുടുംബം.
 
യാത്രക്കിടെ ഒപ്പമുണ്ടായിരുന്ന കുട്ടിയെ കൂട്ടാതെ മാതാവും ബന്ധുക്കളും ബസിറങ്ങി. പരിഭ്രാന്തിയിലായ ആറുവയസുകാരി ബഹളം വെച്ച്‌ കരഞ്ഞതോടെ ബസ് ജീവനക്കാര്‍ കുട്ടിയെ പിങ്ക് പോലീസിനെ ഏല്‍പ്പിച്ചു. പോലീസ് കുട്ടിയുടെ പേര് വിവരങ്ങള്‍ ചോദിച്ചെങ്കിലും കരച്ചില്‍ തുടര്‍ന്ന കുട്ടി മറുപടി പറയാന്‍ തയ്യാറായില്ല. തുടര്‍ന്ന് കുട്ടിയുടെ സ്‌കൂള്‍ ബാഗിലെ ഡയറിയിലുണ്ടായിരുന്ന ഫോണ്‍ നമ്ബറിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് പിങ്ക് പോലീസ് കുട്ടിയുമായി നേരെ സ്‌കൂളിലെത്തി വിവരം പറയുകയായിരുന്നു.
 
സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ ബന്ധുവിനെ ഫോണില്‍ വിളിച്ച്‌ അറിയിക്കുകയും ബന്ധുക്കൾ വന്ന് കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. ബസിറങ്ങിയ ശേഷമാണ് കുട്ടി കൂടെ ഇല്ലെന്ന് മനസിലായതെന്നും എന്നാല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ ആരെയും വിളിക്കാനോ മറ്റോ സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments