Webdunia - Bharat's app for daily news and videos

Install App

ഒരു വർഷമായി രണ്ടാനച്ഛൻ പതിമൂന്നുകാരിയെ പീഡിപ്പിച്ചത് അമ്മ മറച്ചുവെച്ചു; അച്ഛനു പിന്നാലെ അമ്മയും അറസ്റ്റിൽ

കേസിൽ വൈപ്പിൻ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Webdunia
വെള്ളി, 10 മെയ് 2019 (07:30 IST)
പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും അറസ്റ്റിൽ. പീഡനവിവരം മറച്ചുവച്ചതിന് പോക്സോ നിയമപ്രകാരമാണ് അമ്മയ്ക്കെതിരേ കേസെടുത്തത്. കേസിൽ വൈപ്പിൻ സ്വദേശിയായ രണ്ടാനച്ഛനെ കഴിഞ്ഞ ദിവസം എളമക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
 
കഴിഞ്ഞ ഒരു വർഷമായി രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കുട്ടി നൽകിയ മൊഴി. വിവരം അറിയാമായിരുന്നിട്ടും അമ്മ ഇക്കാര്യം പുറത്തുപറഞ്ഞിട്ടില്ലെന്ന് എസ് ഐ പി ടി ബിജോയ് പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റായ കുട്ടിയുടെ മൂത്ത സഹോദരിയാണ് പീഡനവിവരം മുത്തച്ഛനെ അറിയിച്ചത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. വനിതാ പൊലീസെത്തി കുട്ടിയിൽ നിന്നും മൊഴിയെടുത്തു.
 
പെൺകുട്ടിയെ മുത്തച്ഛന്റെയും മുത്തച്ഛിയുടെയും സംരക്ഷണത്തിൽ വിട്ടു. അറസ്റ്റിലായ അമ്മയെയും രണ്ടാനച്ഛനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments