Webdunia - Bharat's app for daily news and videos

Install App

Monsoon to hit Kerala: കാലവര്‍ഷം കേരളത്തിന് തൊട്ടരികെ; വ്യാപക മഴയ്ക്കു സാധ്യത

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്

രേണുക വേണു
വ്യാഴം, 30 മെയ് 2024 (10:28 IST)
Kerala Weather 2024

South West Monsoon: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലേക്ക്. അടുത്ത 12 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ആറ് ദിവസം കൂടി കേരളത്തില്‍ മഴ തുടരും. നിലവില്‍ അറബിക്കടലില്‍ കേരള തീരത്ത് മേഘങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് കര കയറിയാല്‍ കേരളത്തില്‍ പ്രതേകിച്ചു തീരദേശ / ഇട നാടുകളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. 
 
എന്നാല്‍  നിലവില്‍ കാറ്റിന്റെ ദിശയും വേഗതയും മേഘങ്ങള്‍ പൂര്‍ണമായും കരയില്‍ കയറാന്‍ അനുകൂലമല്ല. തിരുവനന്തപുരം തീരമേഖലയില്‍ പടിഞ്ഞാറന്‍ കാറ്റ് ഉണ്ടെങ്കിലും ദുര്‍ബലമാണ്. മധ്യ കേരളത്തില്‍ കേരള തീരത്തു കാറ്റിന്റെ ദിശ വടക്ക് / വടക്ക് പടിഞ്ഞാറിലാണ്. എന്നാല്‍ കാര്യമായ വേഗതയില്ല. വരും മണിക്കൂറില്‍ കാറ്റ് ശക്തി പ്രാപിച്ചാല്‍ കേരളത്തിന്റെ തീരദേശ മേഖലയില്‍ പ്രത്യേകിച്ച് മധ്യ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ട്. 
 
ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. 
 
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments