തിരുവനന്തപുരം: സംസ്ഥാന ഐടി വകുപ്പ് സെക്രട്ടറിയായി മുഹമ്മദ് സഫിറുള്ള ചുമതലയേറ്റു. സ്വര്‍ണക്കടത്ത് കേസിൽ ആരോപണ വിധേയനായ എം ശിവശങ്കറിന് പകരമായാണ് സഹിറുള്ളയെ നിയമിച്ചത്. ഐടി മേഖലയി ഏറെ നാളത്തെ പ്രവർത്തിപരിചയം ഉള്ള വ്യക്തിയാണ് നേരത്തെ ഐടി മിഷൻ ഡയറക്ടറായിരുന്ന സഫിറുള്ള.
തുറമുഖ സെക്രട്ടറി സഞ്ജയ് എം കൗളിനായിരുന്നു ഐടി വകുപ്പിന്റെ അധിക ചുമതല. വിദേശപഠനം പൂർത്തിയാക്കി മടങ്ങിയെത്തിയതോടെ ഐടി സെക്രട്ടറിയായി മുഹമ്മദ് സഫിറുള്ളയെ നിയമിയ്ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ജൂണിലാണ് എറണാകുളം ജില്ലാ കളക്ടര്‍ സ്ഥാനം മുഹമ്മദ് സഫിറുള്ള ഒഴിഞ്ഞത്. അമേരിക്കയിലെ കാര്‍നഗി മെലന്‍ സര്‍വകലാശാലയില്‍ പബ്ലിക് പോളിസിയില്‍ എംഎസ് പൂര്‍ത്തിയാകരിക്കുന്നതിനായിരുന്നു ഇത്.
ഐടി മിഷന്‍ ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് വേണ്ടി ഹൈകെക്ക് സംവിധാനങ്ങള്‍ ഒരുക്കിയതിന് മുഹമ്മദ് സഫിറുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരം നേടിയിരുന്നു. സിവില്‍ സര്‍വീസിലേക്ക് വരും മുൻപ് വര്‍ഷങ്ങളോളം ഐടി മേഖലയിലാണ് മുഹമ്മദ് സഫിറുള്ള പ്രവർത്തിച്ചിരുന്നത്.