Webdunia - Bharat's app for daily news and videos

Install App

തനിക്ക് പണ്ഡിതനായി സംസാരിക്കാൻ അറിയില്ല, സാധാരണക്കാരന്റെ ഭാഷ മാത്രമേ അറിയുകയുള്ളു; തനിക്കും പെൺമക്ക‌ൾ ഉണ്ടെന്ന് എം എം മണി

തനിക്കുമുണ്ട് പെണ്മക്കൾ, സ്ത്രീകൾ ഉള്ള സ്ഥലത്തുനിന്നാണ് ഞാനും വരുന്നതെന്ന് മണി

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (11:09 IST)
സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി എം എം മണി നിയമസഭയിൽ. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. താനും സ്ത്രീകള്‍ ഉള്ളിടത്തു നിന്നു തന്നെയാണ് വരുന്നതെന്നും മന്ത്രി മണി നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
 
ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. എഡിറ്റ് ചെയ്ത സംഭാഷണമാണ് ദുരുദ്ദേശത്തോടെ തനിക്കെതിരായി വന്നത്. തൂക്കി കൊല്ലാന്‍ പോകുമ്പോള്‍ പോലും പറയാനുളളത് കേള്‍ക്കാറുണ്ടെന്നും തനിക്ക് പറയാനുളളത് കേള്‍ക്കണമെന്നും ബഹളത്തിനിടെയും മന്ത്രി മണി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. 
 
ആയിരക്കണക്കിന് സ്ത്രീ തോട്ടം തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ആളാണ്. തനിക്ക് പെണ്‍മക്കളുണ്ടെന്നും മണി പറഞ്ഞു. പണ്ഡിതന്മാർ സംസാരിക്കണ പോലെ സംസാരിക്കാൻ എനിക്ക് അറിയത്തില്ല. സാധാരണക്കാരന്റെ ഭാഷയേ അറിയുകയുള്ളുവെന്നും മന്ത്രി വിശദമാക്കി. 
 
അതേസമയം, എംഎം മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു. മണിയുടെ സംസാരം തനി നാടന്‍ ശൈലിയാണെന്നും എതിരാളികള്‍ അതിനെ പര്‍വതീകരിച്ച് രാഷ് ട്രീയ ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ട്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments