Webdunia - Bharat's app for daily news and videos

Install App

മണിക്ക് മന്ത്രിപദത്തിൽ തന്നെ ഇരിക്കാം, തടസ്സങ്ങൾ ഒന്നുമില്ല!

എം എം മണി രാജിവെക്കണ്ട, മന്ത്രി സ്ഥാനത്ത് തുടരാം: കോടിയേരി ബാലകൃഷ്ണൻ

Webdunia
ശനി, 24 ഡിസം‌ബര്‍ 2016 (18:07 IST)
അഞ്ചേരി ബേബി വധക്കേസിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പ്രതിയായി തുടരുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി പറഞ്ഞ് പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, മണി മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
 
മണി നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും എം എൽ എ ആയപ്പോഴും മന്ത്രി ആയപ്പോഴും ഈ കേസ് നിലവിലുണ്ടായിരുന്നു. ഇതിൽ പുതുതായി ഒന്നുമില്ല.  അത് കൊണ്ട് തന്നെ രാജി ആവശ്യത്തിന് നിയമപരമായ സാംഗ്യതം ഇല്ല. മണിക്ക് മന്ത്രി സ്ഥാനത്ത് തുടരുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
 
പ്രതിപക്ഷം ആവശ്യപ്പെട്ടാലൊന്നും താൻ രാജിവെക്കില്ല, എൽ ഡി എഫ് ആണ് തന്നെ മന്ത്രിയാക്കിയത്, പാർട്ടി പറയുന്നത് പോലെയേ താൻ ചെയ്യുകയുള്ളുവെന്ന് മാണി വ്യക്തമാക്കി. ഇവിടെ ഹൈക്കോടതിയും സുപ്രീംകോടതിയുമുണ്ടല്ലോ. കേസിനെ ഒറ്റയ്ക്ക് തന്നെ നേരിടും. നിയമപരമായി ഉള്ളതിനെ നിയമപരമായിട്ടും രാഷ്‌ട്രീയപരമായിട്ടുള്ളതിനെ രാഷ്‌ട്രീയപരമായും നേരിടും. ഹർജി തള്ളിയതുകൊണ്ട് തന്‍റെ രോമത്തിൽ പോലും തൊടാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments