Webdunia - Bharat's app for daily news and videos

Install App

ചെന്നിത്തലയുടെ പരിഹാസത്തിന് ഉരുളക്ക് ഉപ്പേരിയുമായി എംഎം മണി

മണിയാശാനോട് കളിക്കല്ലേ... പുള്ളി കളി പഠിപ്പിക്കും!

Webdunia
ചൊവ്വ, 9 മെയ് 2017 (07:47 IST)
തന്നെ പരിഹസിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കണക്കിന് കളിയാക്കി മന്ത്രി എം എം മണി. മന്ത്രി മണിക്ക് 'വിദ്യുച്ഛക്തി' എന്ന് എഴുതാനറിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. വിദ്യൂച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം എന്ന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എംഎം മണി കുറിച്ചു.
 
ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുളള ആര്‍ജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ട്. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റി വരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിങ്ങുമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ, പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം എലിയെ പിടിക്കുമോ എന്നതിലാണ് കാര്യം എന്നു പറഞ്ഞാണ് മണി ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
 
എംഎം മണി പറയുന്ന കാര്യങ്ങള്‍ സംസ്ഥാനത്തിന് അപമാനകരമാണെന്നും വായില്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചു പറയുന്ന മന്ത്രിയെ കൊണ്ട് നാടിന് പ്രയോജനമില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments