Webdunia - Bharat's app for daily news and videos

Install App

മൃതദേഹത്തിൽ നിന്നും ഒന്നര പവന്റെ മാല മോഷ്ടിച്ചു; ജീവനക്കാരിയെ സസ്പെന്റ് ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ ഇന്നലെ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്.

Webdunia
ശനി, 22 ജൂണ്‍ 2019 (08:00 IST)
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൃതദേഹത്തിൽ നിന്നും സ്വർണ്ണ മാല മോഷ്ടിച്ച  ജീവനക്കാരിയെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ നിർദേശം നൽകി.
 
വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ ഇന്നലെ കൊണ്ടുവന്ന തമിഴ്നാട് സ്വദേശി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷണം പോയത്. ഇന്നലെ ആശുപത്രിയില്‍ കൊണ്ടുവന്ന രാധ ഇന്ന് രാവിലെ മരിച്ചിരുന്നു.  മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനായി മൂന്നാം വാര്‍ഡിന്റെ വശത്ത് കിടത്തുമ്പോഴാണ് ഒന്നരപവന്റെ താലി മാല കാണാതെ പോയത് ശ്രദ്ധിക്കുന്നത്. 
 
ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് 2 ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് മാല കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ഇതിന് മുന്‍പ് മെഡിക്കല്‍ കോളേജില്‍ നടന്നിട്ടുള്ള സമാന സംഭവങ്ങള്‍ അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളേജ് വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിയിലെ മോഷണത്തിന് ഒരു ജീവനക്കാരി അറസ്റ്റിലാവുന്നത് ഇത് ആദ്യമായാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments