സെക്രട്ടേറിയറ്റിൽ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫിസ്; വിലക്കിയത് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ
ആന്റണി കമ്മിഷൻ റിപ്പോർട്ട്: സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളെ വിലക്കി മുഖ്യമന്ത്രിയുടെ ഓഫിസ്
സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ് സർക്കാർ. മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിക്കെയാണ് മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ വിലക്കേര്‍പ്പെടുത്തിയത്.
സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റില്‍ തടയുകയായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പൊതുതാല്‍പര്യമുള്ള പരിപാടിയല്ലെന്നും അതിനാല്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് ജസ്റ്റിസ് പിഎസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് കൈമാറുക. മന്ത്രി നടത്തിയ ഫോണ്‍ വിളിയും തുടര്‍ന്ന് അദ്ദേഹ്ഹത്തിന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമുള്‍പ്പെടെയുള്ള വിഷയങ്ങളാണ് കമ്മീഷന്‍ അന്വേഷിച്ചത്. അഞ്ചുമാസം കൊണ്ടാണ് കമ്മീഷൻ നടപടികൾ പൂർത്തിയാക്കിയത്. അതേസമയം ശശീന്ദ്രന്റേതായി പുറത്തുവന്ന ശബ്ദത്തിന്മേൽ ശാസ്ത്രീയ പരിശോധന വേണ്ടെന്നും കമ്മീഷൻ തീരുമാനിച്ചിരുന്നു.