Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അഞ്ചാം പനി വ്യാപകമാകുന്നു, പ്രതിരോധ കുത്തിവെയ്പ് വേണമെന്ന് വിദഗ്ധർ

അഞ്ചാം പനി വ്യാപകമാകുന്നു, പ്രതിരോധ കുത്തിവെയ്പ് വേണമെന്ന് വിദഗ്ധർ
, ബുധന്‍, 30 നവം‌ബര്‍ 2022 (18:40 IST)
അഞ്ചാം പനി മലപ്പുറം ജില്ലയിൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളുമായി ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്. രോഗം പടർന്ന് പിടിച്ച പ്രദേശങ്ങളിലെ സ്കൂളുകളിലും മറ്റ് കേന്ദ്രങ്ങളിലും ബോധവത്കരണം നടത്താനാണ് സംഘടനയുടെ നീക്കം.
 
95 ശതമാനം പേരും പ്രതിരോധകുത്തിവെയ്പ്പ് എടുത്താലെ രോഗവ്യാപനത്തെ തടയാനാകു എന്നിരിക്കെ ജില്ലയിൽ 87 ശതമാനം പേരാണ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുള്ളൂ. ഇപ്പോൾ തന്നെ രോഗബാധിതരിൽ 80 ശതമാനം പേരും പ്രതിരോധകുത്തിവെയ്പ്പ് എടുക്കാത്തവരാണ് എന്നത് പ്രശ്നത്തിൻ്റെ വ്യാപ്തി കാണീക്കുന്നു. കുട്ടികളുടെ പ്രതിരോധശേഷി തത്കാലികമായെങ്കിലും തകർക്കുന്നതാണ് അഞ്ചാം പനി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യമായി 63,000 പിന്നിട്ട് സെൻസെക്സ്, നിഫ്റ്റി 18,750 കടന്നു