Webdunia - Bharat's app for daily news and videos

Install App

മൺസൂൺ സീസണിൽ ബജറ്റിൽ ഒതുങ്ങുന്ന അവധിക്കാല പാക്കേജുകളുമായി കെടിഡിസി

Webdunia
ചൊവ്വ, 31 മെയ് 2022 (22:34 IST)
മൺസൂൺ ആരംഭിച്ചതോടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആകർഷകമായ സീസൺ പാക്കേജുകളുമായി കെടിഡിസി. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ ചിലവിൽ അവധിദിവസങ്ങൾ ചെലവഴിക്കാനുള്ള പാക്കേജുകളാണ് കെടിഡിസി ഒരുക്കിയിരിക്കുന്നത്.
 
വന്യജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, മൂന്നാര്‍, പൊന്മുടി, കുമരകം, കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി റിസോര്‍ട്ടുകളിലാണ് പാക്കേജ് ഒരുക്കിയിട്ടുള്ളത്.കെറ്റിഡിസിയുടെ പ്രീമിയം റിസോർട്ടുകളായ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടൽ,തേക്കടിയിലെ ആരണ്യനിവാസ്,കുമരകത്തെ വാട്ടര്‍ സ്കേപ്സ്, മൂന്നാറിലെ ടീ കൗണ്ട്, കൊച്ചിയിലെ ബോള്‍ഗാട്ടിപാലസ് എന്നിവയില്‍ രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസം, പ്രഭാത ഭക്ഷണം നികുതിയുള്‍പ്പടെ 12 വയസിൽ താഴെയുള്ള രണ്ട് കുട്ടികളും ഭാര്യയും മാതാപിതാക്കളും അടങ്ങിയ കുടുംബത്തിന് 7,499 രൂപ മാത്രമാണുള്ളത്.
 
 ബജറ്റ് ഡെസ്റ്റിനേഷന്‍ റിസോര്‍ട്ടുകളായ തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ സുവാസം കുമരകം ഗേറ്റവേ റിസോര്‍ട്ട്, പൊന്‍മുടിയിലെ ഗോള്‍ഡന്‍പീക്ക്, മലമ്പുഴയിലെ ഗാര്‍ഡന്‍ഹൗസ് എന്നിവയില്‍ രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസത്തിനും പ്രഭാതഭക്ഷണത്തിനും നികുതി ഉള്‍പ്പടെ 4999 രൂപായാണ് .
 
നിലമ്പൂരിലെ ടാമറിന്റ ഈസി ഹോട്ട,മണ്ണാർക്കാട് ടാമറിന്റ ഈസി ഹോട്ടൽ എന്നിവയിൽ രണ്ട് രാത്രിയടക്കം മൂന്ന് ദിവസത്തെ താമസത്തിനും പ്രഭാതഭക്ഷണത്തിനും നികുതി ഉൾപ്പടെ 3,499 രൂപയാണ്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ പാക്കേജ് ലഭ്യമാവും. കൂടുതൽ വിവരങ്ങൾ( www.ktdc.com/packages )എന്ന കെടിഡിസി വെബ്‌സൈറ്റിൽ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

കണ്ണൂരില്‍ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; രണ്ടുപേര്‍ക്ക് പരിക്കേറ്റു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചു; ഇനിയുള്ള ജീവിതത്തില്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ പാലിക്കണം

എന്റേതെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ എന്റെ അഭിപ്രായമല്ല: പിപി ദിവ്യ

അടുത്ത ലേഖനം
Show comments