Webdunia - Bharat's app for daily news and videos

Install App

ഇടതുമുന്നണിയിൽതന്നെ ഉറച്ചുനിൽക്കും, ജോസിനെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യുന്നു എന്ന് മാണി സി കാപ്പൻ

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2020 (12:10 IST)
കോട്ടയം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തന്നെ ഉറച്ചുനിൽക്കുമെന്നും മറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പാല എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ. എൻസിപി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നതകളില്ല എന്നും ജോസ് കെ മാണിയെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യും എന്നും മാണി സി കാപ്പൻ വ്യക്തമാക്കി.  
 
പാലാ സീറ്റിനെപ്പറ്റി എല്‍ഡിഎഫ് ചര്‍ച്ച ചെയ്‌തിട്ടില്ല. ചര്‍ച്ച ചെയ്യാത്ത കാര്യത്തെപ്പറ്റി തീരുമാനം അറിയിക്കാനാകില്ല. പാലാ സീറ്റ് തന്റെ ചങ്ക് തന്നെയാണ്. അതില്‍ മാറ്റമൊന്നുമില്ല. ഉപാധികൾ ഇല്ലാതെയാണ് ഇടതുപക്ഷ മുന്നണിയുടെ ഭാഗമാകുന്നത് എന്ന് ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്. ജോസിനെ ഹൃദയം നിറഞ്ഞ് സ്വാഗതം ചെയ്യും. ജോസിന്റെ വരവ് ഇടതിന് കരുത്തായി മാറുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫുമായി മാണി സി കാപ്പൻ ചർച്ച നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments