Webdunia - Bharat's app for daily news and videos

Install App

ഉറ്റസുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ

സുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (14:29 IST)
ആലപ്പുഴയിൽ ഉറ്റസുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോന്നി സ്വദേശി സതീഷാണ് പൊലീസ് പിടിയിലായത്. ആലപ്പുഴ എടത്വായിലെ വർക്ക്ഷോപ്പിൽ ഒളിവിൽ കഴിയുകയായിരുന്ന സതീഷിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
ഉറ്റസുഹൃത്തിന്റെ അമ്മയെയാണ് 23കാരനായ യുവാവ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കൂട്ടുകാർൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ചൊവ്വാഴ്ച കൂട്ടുകാരനെ തിരക്കി രാത്രി ഏഴുമണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ സതീഷ് മകന്‍ വീട്ടിലില്ലെന്ന് അറിയിച്ചിട്ടും പോകാന്‍ കൂട്ടാക്കാതെ നിന്നു. 
 
ഇതിനിടെ ഇയാള്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. മകന്റെ കൂട്ടുകാരനെ സംശയിക്കേണ്ട സാഹചര്യം ആ അമ്മയ്ക്കുണ്ടായിരുന്നില്ല. സതീഷ് ആവശ്യപ്പെട്ടത് പ്രകാരം വെള്ളവുമായി വന്ന സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇയാൾ. സ്ത്രീ ബഹളം വച്ചതോടെ സതീഷ് ഓടി രക്ഷപെടുകയായിരുന്നു. വിധവയും 38കാരിയുമാണ് പീഡനത്തിന് ഇരയായ സ്ത്രീ. എടത്വയില്‍ പാടശേഖരത്തിന് സമീപമുള്ള മോട്ടോര്‍ പുരയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. എടത്വയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സതീഷ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments