Webdunia - Bharat's app for daily news and videos

Install App

തിരുനക്കര മൈതാനത്ത് ഉമ്മന്‍ചാണ്ടിക്കായി കാത്തുനിന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും

Webdunia
വ്യാഴം, 20 ജൂലൈ 2023 (10:05 IST)
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാ രംഗത്തുനിന്നും പ്രമുഖരുടെ കാത്തിരിപ്പ്. നടന്‍മാരായ മമ്മൂട്ടിയും സുരേഷ് ഗോപിയും തിരുനക്കര മൈതാനത്ത് എത്തി. നടന്‍ പിഷാരടിക്കും നിര്‍മാതാവ് ആന്റോ ജോസഫിനും ഒപ്പമാണ് മമ്മൂട്ടി തിരുനക്കര എത്തിയത്. ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഉടന്‍ തിരുനക്കര മൈതാനത്ത് എത്തും. തിരുനക്കരയിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തിയിട്ടുണ്ട്. 
 
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 24 മണിക്കൂറും പിന്നിട്ടാണ് കോട്ടയത്ത് എത്തിയത്. ആയിരകണക്കിനു ആളുകളാണ് ഉമ്മന്‍ചാണ്ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റോഡുകള്‍ക്ക് ഇരുവശവും കാത്തുനിന്നത്. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹ പ്രകാരം ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം ഉമ്മന്‍ചാണ്ടിയുടെ കുടുംബം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

Israel vs Lebanon: 'അത് ചെയ്തത് ഞങ്ങള്‍ തന്നെ'; ലെബനനിലെ പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് നെതന്യാഹു

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

അടുത്ത ലേഖനം
Show comments