Webdunia - Bharat's app for daily news and videos

Install App

ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്, കുറ്റിപ്പുറത്ത് പുലിയെ കൂട്ടിലാക്കിയ പോലെ മലപ്പുറത്തും കൂട്ടിലാക്കും: വി എസ്

ഒരു പുലിയെ ഒരിക്കല്‍ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയതാണ്: കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് വി എസ്

Webdunia
ശനി, 8 ഏപ്രില്‍ 2017 (14:09 IST)
മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകണം വിഎസ് അച്യുതാനന്ദന്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്ന വേളയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 
 
അതേസമയം ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇപ്പോഴും തുടരുകയാണ്. കേസിലെ അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് ഒന്നും പറയുന്നില്ല.  ഈ കേസില്‍ വിചാരണ നേരിടുന്ന ആളെയാണ് യുഡിഎഫ് പുലിയെന്ന് വിശേഷിപ്പിക്കുന്നത്. ഒരു പുലിയെ ഒരിക്കല്‍ കുറ്റിപ്പുറത്ത് കൂട്ടിലാക്കിയതാണെന്നും വിഎസ് കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കൊണ്ട് പറഞ്ഞു.
 
ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുണ്ട്. ജയിച്ചാല്‍ മലപ്പുറത്തുകാര്‍ക്ക് നല്ല ബീഫ് വിതരണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. തോല്‍ക്കാന്‍ വേണ്ടി ബിജെപി കൊണ്ടു നിര്‍ത്തിയ ആ സ്ഥാനാര്‍ത്ഥിയെ  ഓര്‍ത്ത് തനിക്ക് ദുഖമുണ്ടെന്ന് വിഎസ് പറഞ്ഞു.  
 
എന്നാല്‍ മതനിരപേക്ഷ വികസന കേരളം എന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments