Webdunia - Bharat's app for daily news and videos

Install App

പെരിന്തല്‍മണ്ണ താലൂക്കില്‍ 1310 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

ശ്രീനു എസ്
വെള്ളി, 25 ജൂണ്‍ 2021 (13:57 IST)
മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ 1310 അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. എ.എ.വൈ (മഞ്ഞ), പ്രയോരിറ്റി (പിങ്ക്), നോണ്‍ പ്രയോരിറ്റി സബ്സിഡി (നീല) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന അനര്‍ഹരായ കാര്‍ഡുടമകള്‍ക്ക് കാര്‍ഡുകള്‍ 30 വരെ തിരിച്ചേല്‍പ്പിക്കാം. tsopmnaa@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം.
 
സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, ആദായ നികുതി അടക്കുന്നവര്‍, പ്രതിമാസ വരുമാനം 25000 രൂപക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ (വിദേശ ജോലിയില്‍ നിന്നോ സ്വകാര്യ ജോലിയില്‍ നിന്നോയുള്ള വരുമാനം ഉള്‍പ്പെടെ സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), 1000 ച.അടിക്ക് മുകളില്‍ വീടോ ഫ്ലാറ്റോ ഉള്ളവര്‍ നാലു ചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്സി ഒഴികെ) എന്നിവര്‍ റേഷന്‍ മുന്‍ഗണന വിഭാഗത്തില്‍ (എ.എ.വൈ, പ്രയോറിറ്റി) ഉള്‍പ്പെടുന്നതിന് യോഗ്യരല്ല.
 
സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗക്കാര്‍ ഒഴികെ), 1000 ച.അടിക്ക് മുകളില്‍ വീടോ ഫ്ളാറ്റോ ഉള്ളവര്‍, നാലു ചക്ര വാഹനം സ്വന്തമായി ഉള്ളവര്‍ എന്നിവയില്‍ ഏതെങ്കിലും രണ്ട് അയോഗ്യതയുള്ളവര്‍ നീല കാര്‍ഡ് കൈവശവയ്ക്കാനും പാടുള്ളതല്ല. ജൂണ്‍ 30ന് ശേഷം താലൂക്കില്‍ കര്‍ശന പരിശോധനകള്‍ നടക്കുമെന്നും നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments