Webdunia - Bharat's app for daily news and videos

Install App

മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്ന് കുഞ്ഞാലിക്കുട്ടി; ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് എം ബി ഫൈസല്‍

മലപ്പുറത്ത് ഇത്തവണ അത്ഭുതം സംഭവിക്കുമെന്ന് സിപിഐഎം

Webdunia
ഞായര്‍, 19 മാര്‍ച്ച് 2017 (13:23 IST)
മലപ്പുറത്ത് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷം ഇ അഹമ്മദിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ തങ്ങള്‍ക്ക് ലഭിക്കുമെന്ന അവകാശവാദവുമായി മുസ്ലിംലീഗ്. ഇടതുസര്‍ക്കാരിന്റെ കഴിഞ്ഞ പത്തുമാസത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്ലിംലീഗിന്റെ ഭൂരിപക്ഷം വന്‍‌തോതില്‍ വര്‍ദ്ധിക്കുമെന്നാണ് ലീഗ്  സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കിയത്.   
 
അതേസമയം മലപ്പുറത്ത് ഇത്തവണ അത്ഭുതം സംഭവിക്കാന്‍ പോകുകയാണെന്നാണ് സിപിഐഎം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. പുതുമുഖമായതിനാല്‍ ജയസാധ്യത കുറവാണെന്ന തരത്തിലുള്ള പ്രചാരണത്തില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ എം.ബി ഫൈസല്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയോട് മത്സരിക്കുമ്പോള്‍ ആത്മവിശ്വാസക്കുറവൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 
എന്തൊക്കെ അത്ഭുതം സംഭവിച്ചാലും മലപ്പുറത്ത് എല്‍ഡിഎഫ് ജയിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആരോഗ്യകരമായ മത്സരമാണ് നടക്കേണ്ടത്. തങ്ങളുമായുള്ള ദീര്‍ഘനാളായുളള ബന്ധംവെച്ച് കെ.എം മാണി പിന്തുണ നല്‍കുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments