Webdunia - Bharat's app for daily news and videos

Install App

പൊലീസ് നടപടി തെറ്റ്, ന്യായീകരണമില്ല, യുഎപിഎ അറസ്റ്റിനെതിരെ പ്രതികരണവുമായി എം സ്വരാജ്

Webdunia
ഞായര്‍, 3 നവം‌ബര്‍ 2019 (11:18 IST)
കോഴിക്കോട് പന്തീരങ്കാവിൽ സിപിഎം പ്രവർത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിപിഎം എംഎൽഎ എം സ്വരാജ്. പൊലീസ് നടപടി തെറ്റാണെന്നും അതിന് ന്യയീകരണമില്ലെന്നും സ്വരാജ് വ്യക്തമക്കി. സംഭവത്തിൽ പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് എം സ്വരജിന്റെ പ്രതികരണം 
 
വിദ്യാർത്ഥികൾക്ക് മേൽ യുഎ‌പിഎ ചുമത്തേണ്ട സാഹചര്യം ഇല്ല. പൊലീസ് നടപടി തെറ്റാണ്. തിരുത്തപ്പെടേണ്ടതാണ്. യുഎപിഎ പിൻവലിക്കുന്നതിന് വേണ്ട നടപടി സർക്കാർ സ്വീകരിക്കും എന്നാണ് പ്രതീക്ഷ എന്നും എം സ്വരാജ് പ്രതികരിച്ചു. യുവാക്കളെ അറസ്റ്റ് ചെയ്ത സഭവത്തിൽ പൊലീസിനെതിരെ സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി പ്രമേയം പാസാക്കി
 
യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ് പന്തീരങ്കാവിൽ നടന്നത്. ലഘുലേഖയോ നോട്ടീസോ കൈവശംവക്കുന്നത് യുഎ‌പിഎ ചുമത്തേണ്ട കുറ്റമല്ല. പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. അറസ്റ്റിലായ അലന് നിയമ സഹായം നൽകാൻ പന്നിയങ്കര ലോക്കൽ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments