Webdunia - Bharat's app for daily news and videos

Install App

സ്ഥിരമായി ലോട്ടറി എടുത്തിരുന്ന ആൾ ടിക്കറ്റ് എടുത്തില്ല; ബൈക്കിന് തീയിട്ട് ലോട്ടറി കച്ചവടക്കാരൻ

വാളകം സ്വദേശിയായ രാജുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കിന് തീയിട്ട കേസിൽ ലോട്ടറി കച്ചവടക്കാരൻ ചരുവിള പുത്തൻ വീട്ടിൽ വി ഉണ്ണിയാണ് പിടിയിലായത്.

തുമ്പി ഏബ്രഹാം
വ്യാഴം, 31 ഒക്‌ടോബര്‍ 2019 (10:09 IST)
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന വ്യക്തി ടിക്കറ്റ് എടുക്കാതിരുന്നതിനാൽ ബൈക്കിന് തീയിട്ട ലോട്ടറി കച്ചവടക്കാരൻ പിടിയിൽ. വാളകം സ്വദേശിയായ രാജുവിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കിന് തീയിട്ട കേസിൽ ലോട്ടറി കച്ചവടക്കാരൻ ചരുവിള പുത്തൻ വീട്ടിൽ വി ഉണ്ണിയാണ് പിടിയിലായത്.
 
ഉണ്ണിയുടെ പക്കൽ നിന്നും സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുത്തിരുന്ന രാജു, ഇപ്പോൾ ടിക്കറ്റ് എടുക്കാതായതിന്റെ വിരോധത്തിലാണ് ബൈക്കിന് തീയിട്ടതെന്ന് പോലീസ് പറയുന്നു. സംഭവ ദിവസം ഒരു കുപ്പി പെട്രോളുമായി എത്തിയ ഉണ്ണി പിന്നിലെ മുറിയിൽ സൂക്ഷിച്ചിരുന്ന ബൈക്ക് പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.
 
ഉണ്ണിയുടെ അക്രമപ്രവൃത്തിയിൽ വീടിന് തീ പിടിച്ച് പിന്നിലെ മുറി പൂർണമായും കത്തിനശിച്ചിരുന്നു. ഇതിനെത്തുടർന്ന് രാജുവിന്റെ ഭാര്യ രാധാമണിയാണ് പോലീസിൽ പരാതി നൽകിയത്. കൊട്ടാരക്കര എസ്ഐ സുരേഷ്, എഎസ്ഐ രാജേഷ്, എസ്‌സിപിഒ ഹരിലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments