ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ തലസ്ഥാന നഗരിയിൽ 103 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എപ്പിഡെമിക് ഓർഡിനൻസ് 2020 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം അനാവശ്യ യാത്രകൾ ചെയ്ത പതിനഞ്ചു പേർക്കെതിരെയും കേസെടുത്തു. സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ വെളിപ്പെടുത്തിയതാണിത്. അനാവശ്യ യാത്രകൾ ചെയ്തതിനും മറ്റുമായി കേസെടുത്തതിൽ 61 ഇരുചക്ര വാഹനങ്ങളും നാല് ഓട്ടോറിക്ഷകളും മൂന്ന് കാറുകളും പിടിച്ചെടുത്തു.