Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗൺ 5: സംസ്ഥാനത്തെ ഇളവുകളും നിയന്ത്രണങ്ങളും

Webdunia
തിങ്കള്‍, 1 ജൂണ്‍ 2020 (19:26 IST)
ജൂൺ എട്ടിന് ശേഷം കേന്ദ്രസർക്കാർ അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായ ഇളവുകളും നിയന്ത്രണങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.യാത്രകളും വിവാഹവും ഷൂട്ടിങ്ങുമടക്കം കൃത്യമായ മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും ഇനി മുതൽ പ്രാവർത്തികമാകുക.ബസ് യാത്രയ്ക്കും അന്തര്‍ സംസ്ഥാന യാത്രയ്ക്കും നിബന്ധനകളോടെ അനുമതി നല്‍കിയിട്ടുണ്ട്.
 
പുതിയ നിർദേശങ്ങൾ പ്രകാരം ചില കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനോ കർശനമാക്കാനോ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകും. പ്രായമായവർ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും. ആള്‍ക്കൂട്ട സാധ്യതയുള്ള ഒരു സംഘം ചേരലും അനുവദിക്കില്ല.
 
ഗുരുവായൂർ ക്ഷേത്ര പരിധിയിലും കല്യാണഹാളുകളിലും 50 പേർ അടങ്ങുന്ന വിവാഹത്തിന് അനുമതിയുണ്ടാകും.സ്കൂളുകൾ ജൂലൈയിലോ അതിന് ശേഷമോ മാത്രമാകും പ്രവർത്തിക്കുക.
 
സംസ്ഥാനത്ത് കണ്ടെയിന്‍മെന്റ് സോണിൽ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ പൂർണ്ണ ലോക്ക്ഡൗൺ നിലനില്‍ക്കും. ഇത് ജൂൺ 30 വരെ തുടരും.ഇവിടെ അത്യാവശ്യകാര്യങ്ങൾക്ക് പോലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് വാങ്ങണം.അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും. സംസ്ഥാനത്തിന്റെ അതിർത്തിക്ക് പുറത്തുനിന്ന് വരുന്നവർ സംസ്ഥാന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ബസ് യാത്രയിൽ മാസ്‌കുകൾ നിർബന്ധമാണ്.സിനിമാ ഷൂട്ടിങ് സുരക്ഷാ മാനദണ്ഡം പാലിച്ച് സ്റ്റുഡിയോയിലോ ഇന്‍ഡോര്‍ ലൊക്കേഷനിലോ തുടരാം എന്നാൽ 50 പേരിൽ കൂടുതൽ പാടില്ല.ചാനലുകളിൽ ഇൻഡോർ ഷൂട്ടിങിൽ പരമാവധി 25 പേർ മാത്രമേ പാടുള്ളൂ. അയൽ സംസ്ഥാനത്ത് നിന്ന് അതിർത്തി ജില്ലകളിലേക്ക് നിത്യേന സഞ്ചരിക്കുന്നവർക്ക് പാസ് ഏർപ്പെടുത്തമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments