Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ലോക്ക് ഡൗൺ കഴിഞ്ഞാലും ഒരു വർഷത്തേക്ക് സ്വകാര്യ ബസുകൾ ഓടില്ല!

ലോക്ക് ഡൗൺ കഴിഞ്ഞാലും ഒരു വർഷത്തേക്ക് സ്വകാര്യ ബസുകൾ ഓടില്ല!

അനു മുരളി

, വെള്ളി, 24 ഏപ്രില്‍ 2020 (20:33 IST)
കേരളത്തിൽ മെയ് മൂന്നിനു ശേഷം ലോക്ക് ഡൗൺ പിൻവലിച്ചാലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയേക്കില്ല. ബസുകള്‍ക്ക് സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി കൊടുത്താലും യാത്രക്കാരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായി ബസുടകള്‍ അറിയിച്ചു.
 
ഒരുവര്‍ഷം വരെ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങിയതായി അറിയിച്ച് ബസുടമകള്‍ സംസ്ഥാന വ്യാപകമായി ആര്‍ടിഒമാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തിയാലും അത് ബസുടമകൾക്ക് നഷ്ടം മാത്രമേ വരുത്തുകയുള്ളു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബസുടമകള്‍ ജീ ഫോം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം നികുതി, ഇന്‍ഷൂറന്‍സ്, ക്ഷേമനിധി എന്നിവ അടക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഈ നീക്കം.
 
ഒരു സീറ്റില്‍ ഒരാള്‍ വീതമെന്ന നിലയില്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നതിനാൽ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബസുടമകള്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗണിൽ ജ്വല്ലറികൾ അടച്ചിട്ടിട്ടും സ്വർണത്തിന് തീ വില, ഇനിയും ഉയരും!