Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി: പുതുക്കിയ സമയപരിധി ഇങ്ങനെ

റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി: പുതുക്കിയ സമയപരിധി ഇങ്ങനെ
, ചൊവ്വ, 4 ജൂലൈ 2023 (18:24 IST)
റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി കേന്ദ്രസര്‍ക്കാര്‍. 2023 സെപ്തംബര്‍ 30 വരെയാണ് സമയപരിധി നീട്ടിയത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നതിനാണ് അര്‍ഹരായ ആളുകള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുന്നത്. ഒരു തിരിച്ചറിയല്‍ രേഖ കൂടി ആയതിനാലാണ് റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നത്.
 
ഇതോടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം റേഷന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ അത് തടയാനും അനര്‍ഹരായവര്‍ റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാനും സാധിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായും റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. അടുത്തുള്ള റേഷന്‍ കടകളിലെ ഇ പി ഒ എസ് മെഷീന്‍ വഴി നേരിട്ടും താലൂക്ക് സപ്ലൈസ് ഓഫീസുകള്‍ വഴിയും റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാം. സംസ്ഥാന പൊതുവിതരണ സംവിധാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായും ലിങ്ക് ചെയ്യാവുന്നതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീരദേശ ന്യൂനമര്‍ദ്ദ പാത്തിയുടേയും ചക്രവാതച്ചുഴിയുടെയും പ്രഭാവത്താല്‍ മഴ കനക്കും; ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം