ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മിന്നിത്തിളങ്ങി മലയാളം. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. മികച്ച നടനായി ചെമ്പന്‍ വിനോദും തെരഞ്ഞെടുക്കപ്പെട്ടു. ഈമയൌ എന്ന ചിത്രമാണ് ഇരുവര്‍ക്കും പുരസ്കാരം നേടിക്കൊടുത്തത്.
രജതമയൂരവും 15 ലക്ഷം രൂപയും അടങ്ങുന്നതാണ് സംവിധായകനുള്ള പുരസ്കാരം. രജതമയൂരവും 10 ലക്ഷം രൂപയുമാണ് മികച്ച നടന് ലഭിക്കുക. മലയാളികള്‍ക്ക് ഈ രണ്ട് പുരസ്കാരങ്ങളും ഒരുമിച്ച് ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
യുക്രെയ്ന്‍–റഷ്യൻ ചിത്രമായ ഡോൺബാസിൻ ആണ് മികച്ച ചിത്രത്തിനുള്ള സുവർണമയൂരം നേടിയത്. സെർജി ലോസ്നിറ്റ്സയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അനസ്താസിയ പുസ്ടോവിറ്റ് മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കി. ‘വെൻ ദ ട്രീസ് ഫോൾ’ എന്ന ചിത്രമാണ് അനസ്താസിയയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്.