നടന് സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
നടന് സൈജു കുറുപ്പിന്റെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
നടന് സൈജുകുറുപ്പിന്റെ പിതാവ് വാഹനാപകടത്തിൽ മരിച്ചു. പൂച്ചാക്കല്‍ വീട്ടില്‍ ഗോവിന്ദക്കുറുപ്പാണ് മരിച്ചത്. 75 വയസ്സായിരുന്നു. പൂച്ചാക്കലില്‍ നിന്നും തുറവൂരിലേക്ക് പോകുന്നതിനിടെ തൈക്കാട്ടുശേരില്‍ രാവിലെ 11.15 ഓടെയാണ് അപകടം സംഭവിച്ചത്.
ഗോവിന്ദകുറുപ്പും ഭാര്യ ശോഭനകുമാരിയും സഞ്ചരിച്ച സ്കൂട്ടറില്‍ എതിര് ദിശയില്‍ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ശോഭനകുമാരിക്കും ബൈക്ക് യാത്രികനും പരിക്കേറ്റിട്ടുണ്ട്.