Webdunia - Bharat's app for daily news and videos

Install App

ബിജെപിയെ നേരിടാന്‍ ഇടതിനും വലതിനുമായി ഒരു സ്ഥാനാര്‍ഥി

എ കെ ജെ അയ്യര്‍
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (12:06 IST)
കിഴക്കമ്പലം: ബി.ജെ.പി യെ നേരിടുക എന്ന തന്ത്രത്തിലൂന്നി ഇടതും വലതും പാര്‍ട്ടികള്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു  കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥി അമ്മിണി രാഘവന്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനുമായി അവരുടെ പിന്തുണയോടെ മത്സരിക്കുന്നത്.
 
മുന്നണികള്‍ ഇരുവരും പറയുന്നത് ചില പ്രത്യേക സാഹചര്യമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ്. കിഴക്കമ്പലത്തു മുമ്പ് ട്വന്റി 20 ഭരണ കാലത്തു പല വാര്‍ഡുകളിലും പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിച്ചിരുന്നു. ഇത്തവണയും പഴയ സാഹചര്യം ഉണ്ടാവരുത് എന്നാണ് ഇടതിന്റെയും വലതിന്റെയും  കണക്കുകൂട്ടല്‍.  ഫലത്തില്‍ ബി.ജെ.പി യെ ഒറ്റപ്പെടുത്തി വിജയം കൈവരിക്കാനാണ് ലക്ഷ്യം.
 
വാര്‍ഡിലെ ഒരു പ്രചാരണ ബോര്‍ഡില്‍ അമ്മിണി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. അതെ സമയം തൊട്ടടുത്ത മറ്റൊരു ബോര്‍ഡില്‍ അവര്‍ യു.ഡി.എഫ് സ്ഥാനാര്ഥിയുമാണ്. എന്തായാലും ഇടതും വലതും ഇവിടെ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നാണ് ബി.ജെ.പി യുടെ ചിന്താഗതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments