Webdunia - Bharat's app for daily news and videos

Install App

വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടിയെന്ന് മുഖ്യമന്ത്രി; തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് എ വിജയരാഘവന്‍

Webdunia
ചൊവ്വ, 11 ജൂണ്‍ 2019 (20:24 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പരാജയത്തിന് കാരണമായെന്ന് ഇടതുമുന്നണി യോഗം. വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് പറഞ്ഞു.

വിശ്വാസികളെ തിരിച്ചുകൊണ്ടുവരാന്‍ നടപടി ഉണ്ടാകും. വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാൻ നടപടിയുണ്ടാവുമെന്നും എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വലിയ ശ്രമം നടന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ മുന്നണി പിന്തുണയ്ക്കുകയാണ്. എന്നാല്‍, സര്‍ക്കാരിനെതിരെ ബിജെപിയും യുഡിഎഫും നടത്തിയ പ്രചാരണങ്ങളെ മറികടക്കാനായില്ല. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കും. ഒരു തെരഞ്ഞെടുപ്പ് തോല്‍വികൊണ്ട് ഇടതുപക്ഷം ഇല്ലാതാവില്ലെന്നും യോഗത്തിനുശേഷം കണ്‍വീനര്‍ വ്യക്തമാക്കി.

സീറ്റുകള്‍ സിപിഎമ്മും സിപിഐയും പങ്കിട്ട് എടുത്തെന്ന പ്രചാരണവും വിനയായെന്ന് എല്‍ജെഡി ചൂണ്ടിക്കാട്ടി. ശബരിമല വിഷയം അവഗണിച്ച് മുന്നണി മുന്നോട്ട് പോകരുതെന്ന് കേരള കോൺഗ്രസ് (ബി) നേതാവ് ആര്‍  ബാലകൃഷ്ണപിളളയും പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments