Webdunia - Bharat's app for daily news and videos

Install App

വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗ്ഗരതിക്ക് പ്രേരിപ്പിച്ചു: യുവതി അറസ്റ്റില്‍

വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗ്ഗ രതിക്ക് പ്രേരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2016 (16:39 IST)
വിദ്യാര്‍ത്ഥിനികളെ സ്വവര്‍ഗ്ഗ രതിക്ക് പ്രേരിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട വീരണകാവ് അരുവിക്കുഴി കൃപ നിലയത്തില്‍ സന്ധ്യ എന്ന 26 കാരിയാണു പൊലീസ് വലയിലായത്.

വഴുതക്കാട്ടു നിന്നാണ് തലസ്ഥാന നഗരിയിലെ ഒരു സ്കൂളില്‍ പത്താം ക്ലാസിലും പ്ലസ്ടു വിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ യുവതി വീരണകാവിലെത്തിച്ചത്. തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സന്ധ്യ ജോലി ദിവസങ്ങളില്‍ അതിനടുത്തുള്ള ഒരു അഗതി മന്ദിരത്തിലായിരുന്നു താമസം. അവിടെ വച്ച് പരിചയത്തിലായ ഒരു സ്ത്രീയുടെ ബന്ധുവായ പെണ്‍കുട്ടിയുമായാണ് ആദ്യം പരിചയപ്പെട്ടത്. ഇതിനിടെ അഭിനയ വാസനയുള്ള ഈ പെണ്‍കുട്ടി ഒരു തിരക്കഥ തയ്യാറാക്കിയിരുന്നത് മനസിലാക്കി സന്ധ്യ ഇത് ടെലിഫിലിം ആക്കാനുള്ള സാമ്പത്തിക സഹായം തന്‍റെ ഒരു സുഹൃത്ത് വഴി ചെയ്യാമെന്ന് പെണ്‍കുട്ടിക്ക് വാഗ്ദാനം ചെയ്തു.

ഇതിനിടെ പെണ്‍കുട്ടിയുടെ സഹപാഠികളും സുഹൃത്തുക്കളുമായ ചില പെണ്‍കുട്ടികളുമായും സന്ധ്യ പരിചയപ്പെട്ടു. ഇവരെ എല്ലാവരെയും ടെലിഫിലിം നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് എന്ന വ്യാജേനയാണ് വീരണകാവിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്.    

സന്ധ്യ താമസിക്കുന്ന സ്ഥലത്ത് എത്തിയ കുട്ടികളെ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുകയും തുടര്‍ന്ന് സ്വവര്‍ഗ്ഗരതിക്ക് നിര്‍ബന്ധിക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്ത കുട്ടികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി കാട്ടാക്കട പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാട്ടാക്കട പൊലീസ് എത്തി യുവതിയേയും പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments