Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Kuwait Fire: കണ്ണീരണിഞ്ഞ് നാട് ! കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

കുവൈത്തിലെ ദാരുണമായ അപകടത്തില്‍ 23 മലയാളികളാണ് മരിച്ചത്

Kuwait Fire - Death toll

രേണുക വേണു

, വെള്ളി, 14 ജൂണ്‍ 2024 (09:05 IST)
Kuwait Fire: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 നു കുവൈത്തില്‍ നിന്ന് പുറപ്പെട്ട വ്യോമസേന വിമാനം രാവിലെ 10.30 ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുകയും അന്തിമോപചാരം അര്‍പ്പിക്കുകയും ചെയ്യും. 
 
കുവൈത്തിലെ ദാരുണമായ അപകടത്തില്‍ 23 മലയാളികളാണ് മരിച്ചത്. ഇവരുടെ മരണം സ്ഥിരീകരിച്ചതായും രണ്ട് പേരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി കൊച്ചിയില്‍ 25 ആംബുലന്‍സുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഒരുക്കങ്ങളും നോര്‍ക്ക പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
ദുരന്തത്തില്‍ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹമാണ് വ്യോമസേന വിമാനത്തില്‍ കൊണ്ടുവരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരുടെ മൃതദേഹം പിന്നീട് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 130 ജെ വിമാനം ഇന്നലെ വൈകിട്ടോടെയാണ് കുവൈത്തിലേക്ക് പുറപ്പെട്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുവൈറ്റ് ദുരന്തം: 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു