Webdunia - Bharat's app for daily news and videos

Install App

കുണ്ടറ പീഡനം: പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍, നിര്‍ണായകമായത് പ്രതിയുടെ ഭാര്യയുടെ മൊഴി

കുണ്ടറയില്‍ പത്ത് വയസ്സുകാരിയെ പീഡിപ്പിച്ചത് മുത്തച്ഛന്‍

Webdunia
ഞായര്‍, 19 മാര്‍ച്ച് 2017 (15:44 IST)
കുണ്ടറയില്‍ പീഡന കേസിൽ നിര്‍ണായക വഴിത്തിരിവ്. പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ മുത്തച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് വിവരം ലഭിച്ചു. മുത്തശ്ശിയുടെ മൊഴിയാണ് ഈ കേസില്‍ നിർണായകമായത്. ആത്മഹത്യ ചെയ്ത തന്റെ പേരക്കുട്ടിയും മകളും മുത്തച്ഛന്റെ ഈ പീഡനത്തെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നതായും മുത്തശ്ശി പൊലീസിനോട് പറഞ്ഞു.  
 
കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാൾ ഇപ്പോൾ ഒരു ലോഡ്ജിന്റെ മാനേജരായി സേവനം അനുഷ്ടിക്കുകയാണ്. അന്വേഷണ സംഘത്തില്‍ രൂപപ്പെട്ട ഭിന്നതയാണ് പ്രതിയുടെ അറസ്റ്റ് വൈകുന്നതിന് കാരണമാകുന്നത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തണമെന്ന നിലപാടിലാണ് എസ്പിയുള്ളത്. എന്നാല്‍ അറസ്റ്റിന് കൂടുതല്‍ തെളിവ് വേണമെന്നാണ് ഡിവൈഎസ്പി പറയുന്നത്.
 
കേസിലെ പ്രതി പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനായി ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലീസിന് ലഭിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് കേസിലെ സുപ്രധാനകാര്യങ്ങളുടെ ചുരുളഴിഞ്ഞത്. നേരത്തെ ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മ ഇന്ന് പൊലീസിനോട് സഹകരിച്ചിരുന്നു. ഇതും പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കാന്‍ പൊലീസിനെ സഹായിച്ചു.
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments