Webdunia - Bharat's app for daily news and videos

Install App

നിയമസഭയുടെ അന്തസ് നശിപ്പിച്ചവര്‍ സഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തെ നിന്ദിക്കല്‍: മന്ത്രി ശിവന്‍കുട്ടി, ജലീല്‍ തുടങ്ങിയവര്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കുമ്മനം

ശ്രീനു എസ്
ബുധന്‍, 28 ജൂലൈ 2021 (15:03 IST)
നിയമസഭയിലെ കയ്യാങ്കളി കേസില്‍ പ്രതികള്‍ കുറ്റം ചെയ്തു എന്ന് വ്യക്തമായി സുപ്രീംകോടതി വിധിച്ച സ്ഥിതിക്ക്  മന്ത്രി ശിവന്‍കുട്ടി , ജലീല്‍ തുടങ്ങിയവര്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
 
രേഖകളും തെളിവുകളും പരിശോധിക്കുകയും പ്രതിഭാഗത്തിന്റെ വാദമുഖങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാണ് പരമോന്നത കോടതി വിധി പറഞ്ഞത്. ജനധിപത്യതിന്റെ ശ്രീകോവിലാണ് നിയമസഭ. കേരളത്തിന് മുഴുവന്‍ അപമാനമുണ്ടാ ക്കുകയും നിയമസഭയുടെ  അന്തസ്സ് നശിപ്പിക്കുകയും ചെയ്ത ജനപ്രതിനിധികള്‍ ഇനിയും നിയമസഭയില്‍ ഇരിക്കുന്നത് ജനാധിപത്യത്തെ  നിന്ദിക്കലാണ് . അതുകൊണ്ട് തല്‍സ്ഥാനങ്ങള്‍ ഒഴിഞ്ഞു  പ്രതികള്‍ ജനങ്ങളോട് മാപ്പുപറയണം . 
 
കെഎം മാണിയെ അപഹസിക്കുകയും തടയുകയും ചെയ്തുകൊണ്ടാണ് അക്രമങ്ങള്‍ കാട്ടിയത്. സ്വന്തം നേതാവിനെ ആക്രമിക്കാന്‍ മുതിര്‍ന്നവര്‍ കുറ്റക്കാരാണെന്ന് സുപ്രീം കോടതി വിധിച്ച സ്ഥിതിക്ക് അവരൊടൊപ്പം ഭരണക്കസേരയില്‍ ഇരിക്കണമോ എന്ന് കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments