Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കെഎസ് യു നിയമസഭാ മാർച്ചിനിടെ സംഘർഷം ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവർക്ക് പരിക്ക്, പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബാലൻ

കെഎസ് യു നിയമസഭാ മാർച്ചിനിടെ സംഘർഷം ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവർക്ക് പരിക്ക്, പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബാലൻ

അഭിറാം മനോഹർ

, ചൊവ്വ, 19 നവം‌ബര്‍ 2019 (15:56 IST)
കേരള സർവകലാശാലയിലെ മോഡറേഷൻ മാർക്ക് തട്ടിപ്പ് വിഷയവുമായി ബന്ധപ്പെട്ട്  കെ എസ് യു നടത്തിയ നിയമസഭാ മാർച്ചിനിടെ സംഘർഷം. സംഘർഷത്തിനിടെ കോൺഗ്രസ്സ് എം എൽ എ ഷാഫി പറമ്പിൽ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. 
ഒരു പ്രകോപനവും ഇല്ലാതെയാണ് പോലീസ് മർദ്ദനം അഴിച്ചുവിട്ടതെന്ന് ഷാഫി പറമ്പിൽ  എംഎൽഎ പറയുന്നു. സംഘർഷത്തിലേക്ക് പോകരുതെന്ന് പോലീസിനോട് പറഞ്ഞിരുന്നതായും അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഷാഫി പറഞ്ഞു. 
 
അതേസമയം പ്രവർത്തകർ ബാരിക്കേഡുകൾ തള്ളിമറിച്ചതോടെയാണ് സംഘർഷം ആരംഭിച്ചതെന്ന് പോലീസും പറയുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ സാധിക്കാത്തതിനാൽ ലാത്തി ചാർജ് നടത്തുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. 
 
ഇതോടെ നിയമസഭയിലും ഷാഫി പറമ്പിൽ എം എൽ എക്ക് മർദ്ദനമേറ്റത് ചർച്ചാവിഷയമായി. ഇതിനേ തുടർന്ന് ഷാഫി പറമ്പിലിന് മർദ്ദനമേറ്റ വിഷയത്തെ പറ്റി പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് മന്ത്രി എ കെ ബാലൻ ഉറപ്പ് നൽകി.
എതിരെ ശബ്ദിക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കുവാനാണ് പിണറായി വിജയന്റെ സർക്കാർ ശ്രമിക്കുന്നതെന്ന് വിഷയത്തിൽ വി ടി ബൽറാം എം എൽ എ ഫേസ്ബുക്കിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുചക്രവാഹനത്തിലെ പിൻ‌സീറ്റ് യാത്രക്കാർക്കും ഇനി മുതൽ ഹെൽമെറ്റ് നിർബന്ധം; ഹൈക്കോടതി