Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇരുചക്രവാഹനത്തിലെ പിൻ‌സീറ്റ് യാത്രക്കാർക്കും ഇനി മുതൽ ഹെൽമെറ്റ് നിർബന്ധം; ഹൈക്കോടതി

ഇരുചക്രവാഹനത്തിലെ പിൻ‌സീറ്റ് യാത്രക്കാർക്കും ഇനി മുതൽ ഹെൽമെറ്റ് നിർബന്ധം; ഹൈക്കോടതി

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 19 നവം‌ബര്‍ 2019 (15:54 IST)
ഇരുചക്ര വാഹനങ്ങളിൽ ഇനി മുതൽ പിൻ‌സീറ്റിൽ യാത്ര ചെയ്യുന്നവരും ഹെൽമെറ്റ് നിർബന്ധമായും വെച്ചിരിക്കണമെന്ന് ഹൈക്കോടതി. നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
 
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. പക്ഷേ, സംസ്ഥാനത്ത് ഇത് കർശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 
 
നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്. ഈ നിയമം സംസ്ഥാനത്ത് കർശനമായി നടപ്പാക്കിയിരിക്കണമെന്നാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്ഡോദരിയുടെ പുനർ‌വിവാഹം; ആദ്യ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെ, കൈയ്യടിച്ച് സോഷ്യൽ മീഡിയ