Webdunia - Bharat's app for daily news and videos

Install App

കോണ്‍ഗ്രസിലെ ‘ശവപ്പെട്ടി വിപ്ലവകാരികള്‍’ അറസ്‌റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കോണ്‍ഗ്രസിലെ ‘ശവപ്പെട്ടി വിപ്ലവകാരികള്‍’ അറസ്‌റ്റില്‍; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

Webdunia
ബുധന്‍, 13 ജൂണ്‍ 2018 (14:48 IST)
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിനു നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിവച്ചു പ്രതിഷേധിച്ച കെഎസ്‌യു നേതാക്കള്‍ അറസ്‌റ്റില്‍.

കോതമംഗലം നഗരസഭാ കൗണ്‍സിലറും കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ
അനൂപ് ഇട്ടന്‍, കെ എസ് യു മുന്‍ സംസ്ഥാന സെക്രട്ടറി സബീര്‍ മുട്ടം, മുജീബ് എന്നിവരാണ് അറസ്‌റ്റിലായത്.

വടുതലയിലെ കടയില്‍ നിന്നും മൂവര്‍ സംഘം ശവപ്പെട്ടി വാങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇവരോട് ഇന്ന് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്‌റ്റ് നടപടി. എറണാകുളം ഡിസിസി പ്രസിഡന്‍റിന്‍റെ പരാതിയിലാണ് നടപടി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞ ശനിയാഴ്‌ച പുലര്‍ച്ചെ എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ യുവനേതാക്കള്‍ ശവപ്പെട്ടി വെച്ച് പ്രതിഷേധിച്ചത്. ഇതോടൊപ്പം നേതാക്കളെ വിമര്‍ശിക്കുന്ന പോസ്റ്ററുകളും ഒട്ടിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments