Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അൻപത് രൂപയുണ്ടോ? നിങ്ങൾക്ക് തിരുവനന്തപുരത്ത് കെഎസ്ആർടി‌സിയിൽ അൺലിമിറ്റഡ് യാത്ര ചെയ്യാം

അൻപത് രൂപയുണ്ടോ? നിങ്ങൾക്ക് തിരുവനന്തപുരത്ത് കെഎസ്ആർടി‌സിയിൽ അൺലിമിറ്റഡ് യാത്ര ചെയ്യാം
തിരുവനന്തപുരം , തിങ്കള്‍, 9 ഓഗസ്റ്റ് 2021 (16:41 IST)
തിരുവനന്തപുരം: 50 രൂപ നിങ്ങളുടെ കയ്യിലുണ്ടോ? എങ്കിൽ തലസ്ഥാന നഗരത്തിന്റെ മുക്കിലും മൂലയിലും നിങ്ങൾക്ക് കെഎസ്ആർടി‌സിയിൽ യാത്ര ചെയ്യാം. ബാംഗ്ലൂരിലും മറ്റ് നഗരങ്ങളിലും വിജയകരമായ സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിന് കേരളത്തിലും ഇപ്പോൾ തുടക്കമായിരിക്കുകയാണ്.
 
തിരുവനന്തപുരം നഗരത്തിലെ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രധാന വാണിജ്യകേന്ദ്രങ്ങള്‍ എല്ലാറ്റിനേയും ഉള്‍ക്കൊള്ളൂന്ന 7 റൂട്ടുകളാണ് സിറ്റി സര്‍വ്വീസിനുള്ളത്. രൂപം മാറ്റിയ പഴയ ലോ ഫ്ലോർ ബസുകളാണ് ഇതിനായി ഉള്ളത്. ഇതിന്റെ ആദ്യ പരീക്ഷണഓട്ടം ഇന്ന് നടന്നു. സമയക്രമം, ബസ്സുകള്‍ പുതിയ റൂട്ടില്‍ ഗതാഗത കുരുക്കുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളാണ് ഇന്ന് പരിശോധിച്ചത്.  തിരക്കുള്ള ദിവസമുള്‍പ്പെടെ രണ്ട് പരീക്ഷണങ്ങള്‍ കൂടി നടത്തും. 
 
പുതിയ സർക്കുലർ സർവീസ് വരുന്നതോടെ ഇനി യാത്രക്കാർക്ക് 50 രൂപക്ക് ഒരു ദിവസം നഗരത്തില്‍ എത്ര വേണമെങ്കിലും യാത്ര ചെയ്യാൻ സാധിക്കും. തലസ്ഥാന നഗരത്തിലെ പരീക്ഷണം വിജയിച്ചാല്‍ എറണാകുളം,കോഴിക്കോട് നഗരങ്ങളിലേക്കും സര്‍ക്കുലര്‍ സര്‍വ്വീസ് വ്യാപിപ്പിക്കാനാണ് കെഎസ്ആർടി‌സിയുടെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് എടുത്തവ‌ർക്ക് ദുബായിലേക്ക് മടങ്ങാം